Friday, August 18, 2017

August 18, 2017 at 12:35AM

#ആത്മഹത്യാമുനമ്പ് അയല്പക്കത്തായൊരു തമിഴുകുടുംബം താമസിക്കുന്നുണ്ട്. ഭര്യയും ഭർത്താവും എന്നും വഴക്കും വക്കാണവുമാണ്. രണ്ടു വയസ്സു പ്രായമുള്ളൊരു ഒരു കുഞ്ഞു സുന്ദരി ഇവർക്കിടയിലൂടെ ഓടിക്കളിച്ചുല്ലസിക്കുന്നുണ്ട് എന്നതാണേക ആശ്വാസം. മിക്കപ്പോഴും ഈ കുഞ്ഞ് വീട്ടിലാണുണ്ടാവുക, ആമി വിളിക്കുന്നത് കേട്ടിട്ട് അവളും എന്നെ അച്ഛാ എന്നാണു വിളിക്കാറുള്ളതും. എന്റെ മടിയിലിരുന്ന് ലാളന മനസാവരിച്ച് ആസ്വദിക്കാൻ അവൾ എന്നും ആഗ്രഹിക്കാറുമുണ്ട്. ഭാര്യയുടേയും ഭ്ർത്താവിന്റേയും കശപിശ മൈന്റാക്കാറില്ലെങ്കിലും ഈ കുഞ്ഞിന്റെ പോക്കുവരവുകൾ സാകൂതം കാതോർക്കാറുണ്ട്. ഇന്നല്പം മുമ്പ് വല്ലാത്തൊരു സൗണ്ടിൽ ഭർത്താവദ്ദേഹം തമിഴിൽ എന്തൊക്കെയോ പറയുന്നതു കേട്ടു. ഞാൻ വാതിലു തുറന്നു നോക്കിയപ്പോൾ ജനൽപ്പാളി തുറന്ന് ഭർത്താവദ്ദേഹം എന്തൊക്കെയോ പറയുന്നതുകണ്ടു. അതു ചെയ്യരുത്, അങ്ങനെ ചെയ്യൂ എന്നൊക്കെ പോലെ തോന്നി. എന്റെ മനസ്സിലുണർന്നു വന്ന ചിന്ത ആ കുഞ്ഞ് റൂമിനകത്തു കയറി കുറ്റിയിട്ടിരിക്കണം; തുറക്കാനറിയാതെ വിഷമിക്കുകയാവും പിതാവെന്ന്, ഞാനോടിച്ചെന്നു. കണ്ട കാഴ്ച വൃത്തികെട്ടതായിരുന്നു. ഭാര്യ കട്ടിലിൽ കയറി നിന്ന്, ഫാനിൽ കുരുക്കിട്ട്, മ്രുഭാഗം കഴുത്തിൽ കുരുക്കി തൂങ്ങിച്ചാവാനൊരുങ്ങുന്നു!! ഓർമ്മകൾ നേരെ പോയത് ബ്ലൂ വെയിൽ ഗയിമിലേക്കായിരുന്നു. അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നു; അവൾ കരയുന്നു, താഴേക്ക് ചാടാൻ പാകത്തിനു റെഡിയായി നിൽക്കുന്നു... ആളുകൾ ഓടിക്കൂടി... സംസാരം മുറുകി. ഞങ്ങൾ വീടിന്റെ ഉടമസ്ഥനെ വിളിച്ചു... സംഗതി കേമമായി നടന്നു... അവൾ തൂങ്ങിച്ചാവാതെ വാതിൽ തുറന്നു. എന്തോ കറിയുടെ പ്രശ്നത്തിൽ തുടങ്ങിയ സംസാരമായിരുന്നത്രേ തൂക്കുകയറിലേക്ക് എത്തിച്ചത്!! വീട്ടുടുമസ്ഥൻ അവരോട് നാളെ തന്നെ വീടു കാലിയാക്കാൻ പറഞ്ഞിട്ടുണ്ട്. ഭാര്യാശ്രീയുടെ അമ്മയും തൂങ്ങി മരിച്ചതാണത്രേ! കുടുംബത്തിൽ ഒരാൾ മരിച്ചാൽ ഏക സൊലൂഷൻ എന്ന ചിന്തയിൽ ശേഷക്കാർ എത്തിച്ചേരുന്നു എന്നത് സത്യമാണ്. ബ്ല്രൂ വെയിൽ ഗൈം ആടിത്തിമർക്കുമ്പോൾ ആണിതു നടക്കുന്നത് എന്നതും ചിന്തിക്കേണ്ടതാണ്. കാരണം, അവൾ ഒരു മൊബൈൽ ജീവിയാണ്. ഭാര്യാഭർത്തൃബന്ധം നല്ലൊരു സുഹൃദ്‌ബന്ധം പോലെ മനോഹരമാവേണ്ടതാണ്. പക്ഷേ, ഇവർക്കിടയിൽ അപസ്വരങ്ങൾ മാത്രമേ കേൾക്കാനുള്ളൂ. ജീവനെന്താണ് ജീവിതമെന്താണ് എന്നൊന്നും തിരിച്ചറിവില്ലാത്ത ഒരു തലമുറ ഉണ്ടെന്നുള്ളതിന് തെളിവുകൾ പലതാണ്; നല്ലൊരു കൗൺസിലിങിലൂടെ ഒരു തിരിച്ചറിയൽ ബോധം ഉണ്ടാവേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ കുറവാണധികവും! റാങ്ക് ഹോൾഡറൊക്കെയാണെങ്കിലും ടെക്നിക്കൽ കഴിവിൽ അവരെ ജയിക്കാനായെന്നു വരില്ലായിരിക്കും, പക്ഷേ, സഹജബോധം തൊട്ടുതീണ്ടാതെയുള്ള ഇവരുടെയൊക്കെ ജീവിതം കണ്ടുകൊണ്ട് ചിലരൊക്കെയുണ്ട് എന്നൊരു ബോധം വേണ്ടതായിരുന്നു....


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License